കൊച്ചി: ചിരിയുണര്‍ത്തുന്ന രംഗങ്ങളുമായി നജീം കോയയുടെ ചിത്രം 'കളി' യുടെ ടീസര്‍ പുറത്തിറങ്ങി. എണ്ണവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണെന്ന കണ്ണന്താനത്തിന്‍റെ പ്രസ്താവനയെ ട്രോളുന്ന രംഗമാണ് ടീസറിലുള്ളത്. പെട്രോള്‍ പമ്പിലെത്തി ചേച്ചി ആ അണ്ണന്‍ പറഞ്ഞപോലെ ഒരു കക്കൂസിനുള്ളത് അടിച്ചോ എന്ന ഡയലോഗ് ചിരിപ്പിക്കുന്നുണ്ട്. 

 ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സമീര്‍, പാച്ചാ, ഷാനു, അനീഷ്, ബിജോയ് എന്നീ അഞ്ചുകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ബാബു രാജ്, സോനാ നായര്‍, ജോജു ജോര്‍ജ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.