ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനാകുന്നുവെന്ന വാര്‍ത്ത അടുത്തിടെ ശ്രദ്ധ നേടിയതാണ്. ചിത്രത്തിന് പൂമരം എന്ന പേരിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്.

എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമ്പസ് പശ്ചാത്തലമാക്കിയ ചിത്രമായിരിക്കും ഇത്. ഒരു കോളേജ് വിദ്യാര്‍ഥിയായിട്ടാണ് കാളിദാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

തമിഴിലാണ് കാളിദാസ് നായകനായി അരങ്ങേറിയത്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഒരു പക്കാ കഥൈയായിലായിരുന്നു കാളിദാസ് നായകനായത്. പിന്നീട് പ്രഭുവിനൊപ്പം മീന്‍കുഴമ്പും മണ്‍പാനയും എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചു. ബാലതാരമായി, ജയറാമിനൊപ്പം എന്റെ വീട് അപ്പൂന്റേം,കൊച്ചു സന്തോഷങ്ങള്‍ എന്നീ സിനിമകളില്‍ നേരത്തെ കാളിദാസ് അഭിനയിച്ചിട്ടുണ്ട്.