കാളിദാസ് ജയറാം നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


കാളിദാസ് ജയറാം നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൂമരത്തിന് ശേഷം കാളിദാസ് ജയറാം വീണ്ടും നായകനാകുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ജയറാം പറഞ്ഞു. ഏത് മലയാള നായകനും സാങ്കേതിക പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് ആ ബാനറില്‍ ഒരു സിനിമ ചെയ്യാനാണ്. ഗോകുലം പോലുള്ള ഐശ്വര്യമുള്ള ബാനറില്‍ സിനിമ ചെയ്യാൻ ആകുന്നത് സന്തോഷകരമായ കാര്യമാണെന്നും ജയറാം പറഞ്ഞു.

വളരെ ആകാംക്ഷയോടെയാണ് പുതിയ സിനിമയെ കാണുന്നത് എന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുന്നു. എന്റെ പുതിയ ഒരു മലയാള സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. എക്സൈറ്റഡ് ആണ്. പ്രേക്ഷകരുടെ ഇടയില്‍ ഒരു ആക്ഷേപം ഉണ്ടായിരുന്നു, ചെറുപ്പക്കാരുടെ സിനിമ കാര്യമ്യി ചെയ്യുന്നില്ല എന്ന്. സുമുഖനും സുന്ദരനുമായ കണ്ണനെ തന്നെ പുതിയ സിനിമയില്‍ ലഭിച്ചു. ഇതിന്റെ നിര്‍മ്മാണം ഗോകുലം ഗോപാലനാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നത് സന്തോഷമുള്ളതാണ്- ജീത്തു ജോസഫ് പറഞ്ഞു.

വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് കാളിദാസ് ജയറാമും പറയുന്നു. വളരെ എക്സൈറ്റഡ് ആണ്. സിനിമയുമായി അസോസിയേറ്റ് ചെയ്യുന്നത് വളരെ വലിയ പേരുകളാണ്. പ്രൊഡ്യൂസ് ചെയ്യുന്നത് ഗോകുലം ഗോപാലം സര്‍, സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് സര്‍. അങ്ങനെ വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമായി ചെയ്യുന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്- കാളിദാസ് ജയറാം പറഞ്ഞു.

അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഗണപതി, വിഷ്‍ണു, ഭഗത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.