Asianet News MalayalamAsianet News Malayalam

കണ്ണന്റെ പൂമരം കണ്ട് കണ്ണുനിറഞ്ഞ് പാര്‍വതി; മകന്റെ മുന്നില്‍ അച്ഛനൊന്നുമല്ലെന്ന് ജയറാം

മികച്ച പ്രതികരണമാണ് ആദ്യദിനം തന്നെ പൂമരത്തിന് ലഭിച്ചത്

kalidas jayaram poomaram released paravathy responds of cinema

കാളിദാസ് ജയറാം നായകനാകുന്ന പൂമരം തിയേറ്ററുകളിലെത്തി. ചിത്രം കാണാനായി കാളിദാസനും അച്ഛന്‍ ജയറാം അമ്മ പാര്‍വതിയും എറണാകുളം പത്മ തിയേറ്ററില്‍ ആദ്യദിനം തന്നെ എത്തിയിരുന്നു. മലയാളത്തില്‍ ആദ്യമായി നായകവേഷമിട്ട മകന്റെ സിനിമ കണ്ട് അമ്മ പാര്‍വതി ആനന്ദകണ്ണീരണിഞ്ഞു.  

"കണ്ണന് ഇത്രയും നല്ലൊരു സിനിമയുടെ നായകനാകാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ജയറാം പറഞ്ഞു. മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നുമല്ലെന്ന് ആരോ പറഞ്ഞ് കേട്ടപ്പോള്‍ സന്തോഷം തോന്നി. എല്ലാ സിനിമകളും തിയേറ്ററില്‍ പോയി കാണുന്ന ഒരാളാണ് ഞാന്‍.എബ്രിഡ് ഷൈന്‍ ജനങ്ങളെ ഞെട്ടിപ്പിക്കുന്നമെന്ന് ഉറപ്പായിരുന്നു. സത്യം പറഞ്ഞാല്‍ മോന്‍ അഭിനയിക്കുകയാണെന്ന് മറന്ന് പോയി" ജയറാം പറഞ്ഞു.

 "എനിക്ക് കണ്ണന്‍ ചെറുപ്പകാലത്ത് സ്റ്റേജില്‍ സ്‌കിറ്റുകളൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ കരച്ചില്‍ വരുമായിരുന്നു. എന്നാല്‍ പൂമരത്തിന്റെ ആദ്യ അരമണിക്കൂര്‍ ഞാന്‍ കരഞ്ഞിട്ടേയില്ല. പിന്നെ ഞാന്‍ ഇമോഷനലായി പോയി. ഞാന്‍ വളരെ സന്തോഷവതിയാണ്.കണ്ണന്റെ സംഭാഷണവും അഭിയമൊക്കെ നന്നായി. എബ്രിഡ് ഷൈന്റെ പിന്തുണ വലുതായിരുന്നു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്" പാര്‍വതി പറഞ്ഞു. 

 

 കഴിഞ്ഞ ഒന്നരവര്‍ഷമായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന  ചിത്രമാണ് പൂമരം.

Follow Us:
Download App:
  • android
  • ios