പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കാളിദാസനും ആരാധകരും

കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ചുവട് ഉറപ്പിക്കാനുള്ള തയാറെടുപ്പിലുമാണ് താരം. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് വൈകുന്നത് താരത്തെയും ആരാധകരേയും ഏറെ നിരാശപ്പെടുത്തുന്നുമുണ്ട്.

 എന്നാല്‍ അമ്മയുടെ ഉപദേശത്തിന് അനുസരിച്ച് സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് ഈ താരപുത്രന്‍. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ പണത്തിന് പ്രാധാന്യം നല്‍കരുതെന്നാണ് അമ്മയുടെ ഉപദേശം. 

 ഞാന്‍ സിനിമയില്‍ വരുമ്പോള്‍ അച്ഛന്‍ സിനിമയുടെ വലിയ തിരക്കിലാണ്. അമ്മ സിനിമയെല്ലാം വിട്ടിരുന്നു. പൂമരം ചെയ്യുമ്പോള്‍ അമ്മ പറഞ്ഞു നിനക്ക് നല്ല വീടുണ്ട് കഴിക്കാന്‍ ഭക്ഷണമുണ്ട് ജീവിക്കാന്‍ വേണ്ടതെല്ലാമുണ്ട്. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ പണത്തിന് പ്രാധാന്യം നല്‍കരുത്. ഒരു അഭിമുഖത്തിനിടെയാണ് കാളിദാസന്‍ പറഞ്ഞത്.