Asianet News MalayalamAsianet News Malayalam

വൈറസില്‍ നിന്നും പിന്‍മാറി; വാര്‍ത്ത സ്ഥീരികരിച്ച് കാളിദാസ് ജയറാം

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ കാളിദാസ് വിശദീകരണം നല്‍കിയത്. ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലെന്നും കാളിദാസ് വെളിപ്പെടുത്തി. 

Kalidas opts out of Aashiq Abu's 'Virus'
Author
Kerala, First Published Oct 15, 2018, 1:21 PM IST

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസില്‍ നിന്നും പിന്‍മാറിയെന്ന വാര്‍ത്ത സ്ഥീരികരിച്ച് കാളിദാസ് ജയറാം. ചിത്രത്തില്‍ നിന്നും കാളിദാസ് പിന്‍മാറിയെന്നും പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രം ചെയ്യുമെന്നുമായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. 

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ കാളിദാസ് വിശദീകരണം നല്‍കിയത്. ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലെന്നും കാളിദാസ് വെളിപ്പെടുത്തി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഡേറ്റ് പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കാളിദാസ് പിന്‍മാറിയെന്നും സൂചനകളുണ്ട്. 

മിഥുന്‍ മാനുവലിന്റെ പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ്, അല്‍ഫോണ്‍സ് പുത്രന്റെ പ്രൊജക്ട്, മഞ്ജു വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന സന്തോഷ് ശിവന്‍റെ സിനിമ എന്നിവയിലും കാളിദാസന്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ആസിഫ് അലി, ടൊവിനോ തോമസ്, , സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, പാര്‍വതി തിരുവോത്ത്, റീമാ കല്ലിങ്കല്‍, എന്നീങ്ങനെ നീണ്ട താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. 

മുഹസിന്‍ പരാരിയും സുഹാസും, ഷറഫുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. രജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Follow Us:
Download App:
  • android
  • ios