മുകേഷ്- സരിത ദമ്പതിമാരുടെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കല്യാണം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രാവണിന്റെ ഈ ട്രെയിലര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 

 ഒരു കല്യാണ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. നവാഗതയായ വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ദുല്‍ഖറും ഗ്രിഗറിയും പാടിയ ഗാനം നേരത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.