ഗൗതമിയും-കമല്‍ഹാസനും തമ്മില്‍ വേര്‍പിരിയുന്നുവെന്ന് ബ്ലോഗിലൂടെ കഴിഞ്ഞ ദിവസം ഗൗതമി തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നു. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നുമായിരുന്നു ഗൗതമി പറഞ്ഞത്. 

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പതിമൂന്ന് വര്‍ഷത്തെ ലിവിംഗ് ടുഗദര്‍ ബന്ധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് കമല്‍ഹാസനും വ്യക്തമാക്കിയിരിക്കുകയാണ്.

"ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതു കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്‍റെ വികാരങ്ങള്‍ക്ക് അവിടെ ഒരുവിലയുമില്ല. കാര്യം എന്തായാലും ഗൗതമിയും സുബ്ബു(ഗൗതമിയുടെ മകള്‍)വും സന്തോഷവതികളായിരിക്കുക. അവര്‍ക്ക് ജീവിതത്തിലെ എല്ലാ ആശംസകളും. എന്ത് ആവശ്യങ്ങള്‍ക്കും അവര്‍ക്കൊപ്പം ഏതു സമയത്തും ഞാന്‍ ഉണ്ടാകും''