തന്റെ സിനിമാജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഹേ റാം എന്ന സിനിമയെന്ന് റാണി മുഖർജി പറഞ്ഞു.ഹേ റാം എന്ന ചിത്രത്തില്‍ കമല്‍ഹാസനൊടൊപ്പം അഭിനയിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.
മെൽബോൺ: മെല്‍ബോണില്‍ വച്ച് സംഘടിപ്പിച്ച ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്ലിൽ ബോളിവുഡ് നടി റാണി മുഖര്‍ജി ഹേ റാം എന്ന ചിത്രത്തിൽ നടന്‍ കമല്‍ഹാസനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് പങ്കുവച്ചു. ബോളിവുഡിലെ ആദ്യകാല ചിത്രങ്ങളെ കുറിച്ചും തന്റെ ബോളിവുഡ് സിനിമകാലത്തെ കുറിച്ചും അവാര്‍ഡ് നിശയില്‍ റാണി മുഖര്‍ജി പറയാന്‍ മറന്നില്ല. തന്റെ സിനിമാജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഹേ റാം എന്ന സിനിമയെന്ന് റാണി മുഖർജി പറഞ്ഞു. റാണി മുഖര്‍ജി അവാര്‍ഡ് നിശയില്‍ മുഖ്യ അതിഥിയായിരുന്നു.
ഹേ റാം എന്ന ചിത്രത്തില്‍ കമല്‍ഹാസനൊടൊപ്പം അഭിനയിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഹേ റാം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റിൽ മേക്കപ്പിട്ട് വന്നപ്പോൾ കമൽഹാസൻ ആദ്യം എന്നോട് പറഞ്ഞത് മുഖത്തെ മേക്കപ്പ് കഴുകിയിട്ട് വരൂ എന്നാണ്. മുറിയില്‍ പോയി മുഖത്തിട്ടിരുന്ന മേക്കപ്പ് നല്ല പോലെ കഴുകുകയായിരുന്നു. മുഖം ഒന്നും കൂടി കഴുകാന്‍ അദ്ദേഹം പറഞ്ഞു. വീണ്ടും മുറിയില്‍ പോയി മുഖം കഴുകി. മുഖം കഴുകി വന്നപ്പോള്‍ എന്റെ ആത്മവിശ്വാസം ശരിക്കും കൂടുകയാണ് ചെയ്തതു. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ മേക്കപ്പ് ഇടണമെന്നാണ് എല്ലാവരും പറയാറുള്ളത്. പക്ഷേ കമല്‍ഹാസന്‍ എന്ന നടൻ എന്നെ അതിശയിപ്പിച്ചു.
ഏതൊരു ആര്‍ട്ടിസ്റ്റും സിനിമയില്‍ അഭിനയിക്കുമ്പോള്‍ സൗന്ദര്യത്തെ കുറിച്ചും ശരീരഭാരത്തെ കുറിച്ചുമെല്ലാം പൂര്‍ണമായി മറന്ന് വേണം അഭിനയിക്കേണ്ടതെന്നാണ് കമൽഹാസൻ അന്ന് പറഞ്ഞത്. കഴിഞ്ഞ വർഷം റാണി മുഖർജി അഭിനയിച്ച ‘ഹിച്ച്കി’ എന്ന ചിത്രം വൻഹിറ്റായിരുന്നു. ട്യൂറെറ്റ് സിന്‍ഡ്രോം എന്ന രോഗത്തിനടിമയായ നൈന മാത്തൂര്‍ എന്ന അധ്യാപികയുടെ റോളിലാണ് റാണി അഭിനയിച്ചത്.
2014ല്‍ ധീരയായ ഐപിഎസ് ഓഫീസറെ ‘മര്‍ദാനി’യില്‍ അവതരിപ്പിച്ച ശേഷം നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റാണിമുഖര്‍ജി വെള്ളിത്തിരയിലെത്തുന്നത്. പ്രത്യേകതരത്തില്‍ ശബ്ദമോ ചലനമോ ആവര്‍ത്തിക്കപ്പെടുന്ന ട്യൂറെറ്റ് സിന്‍ഡ്രോമെന്ന ന്യൂറോളജിക്കല്‍ വൈകല്യമുള്ള കഥാപാത്രമായിരുന്നു അത്. വൈകല്യമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ട് വിജയം വരിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും ചെയ്യുന്ന കഥാപാത്രമായി റാണിമുഖര്‍ജി ജീവിക്കുകയായിരുന്നു ഈ ചിത്രത്തിൽ ചെയ്തതു.
