ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന് ആവർത്തിച്ച് നടൻ കമല്‍ഹാസന്‍. മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടെന്ന് കരുതുന്നില്ലെന്നും കമല്‍ഹാസന്‍ചെന്നൈയില്‍ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന് ആവർത്തിച്ച് നടൻ കമല്‍ഹാസന്‍. മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടെന്ന് കരുതുന്നില്ലെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അമ്മയുടെ തീരുമാനം തിരുത്തപ്പെടണം എന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമലഹാസൻ. അമ്മ വെറും സൃഹുത്തുക്കളുടെ കൂട്ടായ്മ്മ അല്ല, സംഘടനയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും കമല്‍ ഓർമ്മപ്പെടുത്തി. വിവാദങ്ങളുടെ പേരിൽ മോഹൻലാലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കമല്‍ വ്യക്തമാക്കി.
പുതിയ ചിത്രം വിശ്വരൂപം രണ്ടിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ആണ് മലയാളസിനിമയിലെ വിവാദങ്ങളോട് ഉലകനായകൻ പ്രതികരിച്ചത്. വലിയ ചർച്ചയായ വിശ്വരൂപത്തിൻറെ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കമൽ.
രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ റിലീസാണ്. സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും കമൽ വിശദീകരിച്ചു.
കമലഹാസൻ തന്നെ തിരക്കഥയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന വിശ്വരൂപം രണ്ട് ഓഗസ്റ്റ് 10നാണ് തീയറ്ററുകളിലെത്തുന്നത്. നായകനായ റോ ഏജൻറ് മേജർ വിസാം അഹമ്മദ് കശ്മീരിയുടെ പുതിയ ദൗത്യം എന്താകുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
