കമല്‍ഹാസനും ടി കെ രാജീവ് കുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിനു പേരിടാന്‍ ഇളയരാജ. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന് പേരിടാന്‍ ഇളയരാജയോട് നിര്‍ദ്ദേശിച്ചത്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്. ഇളയരാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ഒരുക്കുന്നത്.