കാവേരി വിഷയത്തില്‍ മാത്രമല്ല പല വിഷയങ്ങളിലും രജനി പ്രതികരിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍

First Published 13, Mar 2018, 9:33 AM IST
Kamal Haasan Rajinikanth
Highlights
  • പല വിഷയങ്ങളിലും രജനി പ്രതികരിച്ചിട്ടില്ല
  • ഒരു വിഷയത്തിലേക്ക് മാത്രം വിരല്‍ ചൂണ്ടുന്നത് ശരിയല്ല

ചെന്നൈ: കാവേരി വിഷയത്തില്‍ മാത്രമല്ല പല വിഷയങ്ങളിലും രജനീകാന്ത് പ്രതികരിച്ചിട്ടില്ലെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ഹാസന്‍.
കാവേരി തര്‍ക്കത്തില്‍ രജനീകാന്തിന്‍റെ നിശബ്ദതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകായിരുന്നു കമല്‍ഹാസന്‍. രജനീകാന്ത് അഭിപ്രായം പ്രകടിപ്പിക്കാത്ത ആദ്യത്തെ വിഷയമില്ലിതെന്നും മറ്റ് പല വിഷയങ്ങള്‍ ഉണ്ടെന്നും ഒരു വിഷയത്തിലേക്ക് മാത്രം വിരല്‍ ചൂണ്ടുന്നത് നല്ലതല്ലെന്നും കമല്‍ പറഞ്ഞു.

കാവേരി വിഷയത്തില്‍ സിനിമാ മേഖല നടത്തിയ പ്രതിഷേധങ്ങളില്‍ സജീവമായി  പങ്കെടുക്കാത്തതിന്‍റെ പേരില്‍ രജനീകാന്തിന് നേരെ മുന്‍പ് വിമര്‍ശനമുയര്‍ന്നിരുന്നു.  എന്നാല്‍ തമിഴ്നാടിന്‍റെ ജലവിഹിതം കുറിച്ച സുപ്രീംകോടതി വിധിയില്‍ രജനി നിരാശ പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് റിവ്യു ഹര്‍ജി  സമര്‍പ്പിക്കാനും രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.

loader