ചെന്നൈ: നടന്‍ കമല്‍ഹാസനെതിരെ വീണ്ടും തീവ്രഹിന്ദുസംഘടനയായ ഹിന്ദു മക്കള്‍ കക്ഷി രംഗത്ത്. സ്വകാര്യ തമിഴ് ചാനലില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് ഭാരത സംസ്‌കാരത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിയാലിറ്റി ഷോ അശ്ലീലമാണ് പ്രചരിപ്പിക്കുന്നതെന്നും അവതാരകനായ കമല്‍ഹാസനേയും മറ്റ് മത്സരാര്‍ഥികളേയും അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മഹാഭാരതത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മക്കള്‍ കക്ഷി നേരത്തേയും കമല്‍ഹാസനെതിരെ രംഗത്ത് വന്നിരുന്നു.