ചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കേണ്ട സമയമായെന്ന് കമല്‍ ഹാസന്‍. വി.കെ ശശികലയുടെയും കുടുംബത്തിന്‍റെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കമല്‍.

സര്‍ക്കാര്‍ നടത്തുന്ന കവര്‍ച്ചയാണിത്. പരീക്ഷയുടെ ബെല്‍ അടഞ്ഞുകഴിഞ്ഞിരിക്കുന്നു. ക്രിമിനലുകള്‍ ഇനി ഭരിക്കാന്‍ പാടില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ജനങ്ങള്‍ ജഡ്ജിമാരാകാണം ഉണര്‍ന്ന് എഴുന്നേല്‍ക്കണമെന്നും താരം പറഞ്ഞു. ഒരു റിപ്പബ്ലിക് എങ്ങനെയാണോ അതുപോലെ ജനങ്ങള്‍ സംസ്ഥാനത്തെ എത്തിക്കണമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

 1,430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ് ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍നിന്നു കണ്ടെടുത്തത്. ശശികലയുടെ ബന്ധു ദിവാകരന്‍, ടി.ടി.വി. ദിനകരന്‍, ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം, ജയ ടിവിയുടെ ഓഫിസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.