ചെന്നൈ: കമല്‍ഹാസന്റെ ജ്യേഷ്ഠ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ലണ്ടനില്‍ മകളും അഭിനേത്രിയുമായ അനു ഹാസന്റെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കമല്‍ഹാസന്റെ നിര്‍മ്മാണക്കമ്പനിയായ രാജ്കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ചുമതല വഹിച്ചിരുന്നത് ചന്ദ്രഹാസനാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹോദരന്‍മാരായ കമല്‍ഹാസനും ചാരുഹാസനും അഭിനയരംഗത്ത് സജീവമായിരുന്നെങ്കിലും ചന്ദ്രഹാസന്‍ ഈ രംഗത്തുനിന്ന് വിട്ടുനിന്നു. കമല്‍ ഹാസന്റെ ഹിറ്റ് ചിത്രങ്ങളായ വിശ്വരൂപത്തിന്റെയും തൂങ്കാവനത്തിന്റെയും ഉത്തമവില്ലന്റെയും നിര്‍മ്മാതാവ് ചന്ദ്രഹാസനായിരുന്നു. കമലിന്റെ പുറത്തിറങ്ങാനിരിയ്ക്കുന്ന സബാഷ് നായിഡുവിന്റെ നിര്‍മ്മാണച്ചുമതല നിര്‍വഹിച്ചിരുന്നതും ചന്ദ്രഹാസനാണ്‌