തമിഴകത്ത് രജനികാന്തിനു ശേഷം രാഷ്‍ട്രീയപാര്‍ട്ടിയുമായി രംഗത്ത് എത്താന്‍ ഒരുങ്ങുകയാണ് കമല്‍ഹാസന്‍. പാര്‍ട്ടി രൂപികരണവുമായി ബന്ധപ്പെട്ട് കമല്‍ഹാസന്‍ തന്റെ ഫാന്‍സ് ക്ലബ് അംഗങ്ങളുമായി കൂടിക്കാഴ്‍ച നടത്തി.
എന്നാല്‍ കൂടിക്കാഴ്‍ചയ്‍ക്കിടെ ഒരു അംഗം രജനികാന്തിനെ ട്രോളിയത് കമല്‍ഹാസന് രസിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പരിധികള്‍ ലംഘിക്കരുതെന്ന് ആരാധകന് കമല്‍ഹാസന്‍ താക്കീതും നല്‍കി. രജനികാന്തിനെയും മറ്റ് രാഷ്‍ട്രീയ പാര്‍ട്ടികളെയോ അപഹസിക്കുന്ന രീതിയില്‍ വിമര്‍ശിക്കരുതെന്നാണ് കമല്‍ഹാസന്‍ താക്കീത് ചെയ്‍തത്.
