ചെന്നൈ: പടികള്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ നടന്‍ കമല്‍ ഹാസന്റെ കാലൊടിഞ്ഞു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൂപ്പര്‍ താരത്തിന്റെ വലതു കാലിലെ എല്ലിനാണ് പൊട്ടല്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് തന്റെ ഓഫീസിലെ പടികള്‍ കയറുന്നതിനിടെ കമല്‍ കാല്‍ വഴുതി വണത്.

കാലിലെ പൊട്ടല്‍ ഗൗരവമുള്ളതല്ലെന്നും അദ്ദേഹത്തെ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ഈ ആഴ്‌ച അവസാനം ലണ്ടനില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കമല്‍ഹാസനു സാധിക്കില്ല.

സബാഷ്‌ നായിഡു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്‌ കമല്‍ഹാസന്‍. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആണെന്നാണ്‌ റിപ്പോര്‍ട്ട്‌.