നടന്‍ സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ കമല്‍. രാജ്യസഭാ സീറ്റിനായി കമല്‍ മോദിയുടെ അടിമയായി മാറിയ സുരേഷ് ഗോപിയെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നതായി കമല്‍ പറഞ്ഞു. കലാകാരന്‍മാര്‍ രാഷ്‍‌ട്രീയക്കാരുടെ അടിമയാകുന്നത് ലജ്ജാകരമാണെന്നും കമല്‍ പറഞ്ഞു.

ഞങ്ങള്‍ അടിമകളാണെന്ന് പറഞ്ഞു വലതുപക്ഷത്തേയ്‍ക്കു പോകുന്ന ചലച്ചിത്രപ്രവര്‍ത്തകരായാലും എഴുത്തുകാരായാലും നാടകപ്രവര്‍ത്തകരായാലും ഒക്കെ അങ്ങനെ പോകുന്നതു കാണുമ്പോള്‍ നമ്മള്‍ ഭയപ്പെടുകയാണ് - കമല്‍ പറഞ്ഞു.