കമല്‍ ആര്‍ ഖാന്‍ എസ് എസ് രാജമൗലിക്കു മുമ്പിലും കീഴടങ്ങി. ബാഹുബലി സിനിമയുടെ നിരൂപണം മോശമായി എഴുതിയതില്‍ ക്ഷമ ചോദിക്കുന്നതായി കമല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്‍തു.
ആ സിനിമ തനിക്ക് ഇഷ്‍ടപ്പെട്ടില്ലെന്നും എന്നാല്‍ ആളുകള്‍ ഏറ്റെടുത്തെന്നും കമല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്‍തു. രാജമൗലിയോട് ക്ഷമ ചോദിക്കുന്നതായും കമല്‍ ആര്‍ ഖാന്‍ ട്വിറ്ററില്‍ പറഞ്ഞു.
ബാഹുബലിയിൽ മുഴുവൻ അശ്ലീലമാണെന്നായിരുന്നു കമല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്‍തത്. താൻ തിയറ്ററിൽ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയ കാർട്ടൂൺ കാണാനല്ലെന്നുമായിരുന്നു കമല്‍ ആര്‍ ഖാന്‍ മുമ്പ് ട്വിറ്ററില്‍ പറഞ്ഞത്. ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി രണ്ട് എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നുമായിരുന്നു കമല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്‍തത്.
അതേസമയം ബാഹുബലി തീയേറ്ററില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ച് പ്രദര്‍ശനം തുടരുകയാണ്. 1000 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായി മാറിയുന്നു ബാഹുബലി. മൊത്തം കളക്ഷന്‍ ഇപ്പോള്‍ 1,400 കോടി രൂപയും പിന്നിട്ടിരിക്കുകയാണ്.
നേരത്തെ മോഹന്‍ലാലിനെയും വിമര്‍ശിച്ച് കമല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്‍തിരുന്നു. പിന്നീട് ട്വിറ്ററില്‍ തന്നെ മാപ്പുപറയുകയും ചെയ്‍തിരുന്നു.
