Asianet News MalayalamAsianet News Malayalam

അഴിമതിക്കെതിരെ സൈബര്‍ യുദ്ധത്തിന് കമല്‍ഹാസന്‍റെ ആഹ്വാനം

kamalhaasan asks people to email corruption complaints to ministers
Author
First Published Jul 21, 2017, 9:11 PM IST

അഴിമതി ആരോപണം നേരിടുന്ന തമിഴ്മാട് സര്‍ക്കാരിനെതിരെ നടനും സംവിധായകനുമായ കമല്‍ഹാസന്‍ പോരാട്ടം ശക്തമാക്കുന്നു. അഴിമതിയെക്കുറിച്ചുള്ള പരാതികള്‍ ഇമെയിലൂടെ മന്ത്രിമാരെ അറിയിക്കാനാണ് കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരായ പരാതികളും അഴിമതിയെക്കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധയില്‍പ്പെടുത്താനാണ് ആരാധകരോടും ജനങ്ങളോടും താരം ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. അഴിമതി മൂലം ആളുകള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന പ്രചരണങ്ങള്‍ക്കിടയിലാണ് കമല്‍ഹാസന്‍ നിലപാടു കടുപ്പിക്കുന്നത്.


ജനങ്ങള്‍ ആദരിക്കപ്പെടേണ്ടവരാണെന്ന് ഭരിക്കുന്നവര്‍ തിരിച്ചറിയണമെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. അഴിമതിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ മന്ത്രിമാര്‍ അറസ്റ്റു ചെയ്യുകയോ ഉത്തരം നല്‍കാതിരിക്കുകയോ ചെയ്യുകയാണെന്നും കമല്‍ഹാസന്‍ പറയുന്നു. കടലാസ്സില്‍ പരാതി നല്‍കിയാല്‍ ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുമെന്നും അതിനാല്‍ ഡിജിറ്റല്‍ മാര്‍ഗം ഉപയോഗിക്കണമെന്നും കമല്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ടാക്സ് ഒഴിവാക്കിക്കിട്ടും എന്നതിനാല്‍ സിനിമ മേഖലയിലെ പലരും അഴിമതി വിഷയത്തില്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ സിനിമ മേഖലയിലെ അഴിമതിയും തുറന്നു കാട്ടുമെന്നും കമല്‍ഹാസന്‍ പറയുന്നു. 


തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അഴിമതിയുണ്ടെന്ന തന്‍റെ പ്രസ്താവയോടെ പല മന്ത്രിമാരും കോപിതരാണെന്നും കമല്‍ഹാസന്‍ പറയുന്നു. കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസിനെതിരായ പ്രക്ഷോഭവും തമിഴ്നാട്ടില്‍ നടക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios