നിരീശ്വരവാദിയായ ഉലക നായകന്റെ മകള്‍ മതം മാറിയെന്നതാണ് കോളിബുഡില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. റിലീസിനൊരുങ്ങുന്ന വിവേകത്തിലൂടെ അജിത്തിന്റെ നായികാ വേഷത്തില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുമ്പോഴാണ് അക്ഷരഹാസന്‍ മതം മാറി എന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കുന്നത്.
ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കവേ താന്‍ ബുദ്ധമതത്തില്‍ ആകൃഷ്‍ടയായിരിക്കുന്നുവെന്ന് അക്ഷര പറഞ്ഞതാണ് സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായത്. എന്നാല്‍ ഇത് വലിയ ചര്‍ച്ചയായതോടെ സത്യാവസ്ഥയറിയാന്‍ കമല്‍ ഹാസന്‍ തന്നെ അക്ഷരയോട് നേരിട്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ്.
കമലഹാസന്റെ ട്വീറ്റ് ഇങ്ങനെ...
'ഹായ്, അക്ഷു നീ മതം മാറിയോ? എന്നാലും സ്‌നേഹമാണ്.. സ്‌നേഹം പോലെയല്ല മതം, ജീവിതം ആസ്വദിക്കൂ,
സ്‌നേഹത്തോടെ ബാപ്പ'.
കുറച്ചു സമയങ്ങള്‍ക്കകം അക്ഷരയുടെ മറുപടി എത്തി..
'ഇല്ല , ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വര വാദി തന്നെ എന്നാല്‍ ഞാന്‍ ബുദ്ധമതത്തെ അംഗീകരിക്കുന്നു.
അതൊരു ജീവിത രീതിയാണ്. വ്യക്തിപരമായ ഒരു രീതി'
സ്‌നേഹത്തോടെ മകള്‍ അക്ഷു..
