മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ നായികയാണ് കമാലിനി മുഖര്‍ജി. സിനിമയുടെ മെഗാ വിജയത്തിന്റ സന്തോഷത്തിലാണ് കമാലിനി. കാടിന്റെ പശ്ചാത്തലമുള്ള, മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന, ഇതിഹാസതാരം അഭിനയിച്ച സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് കമാലിനി പറയുന്നു.

മോഹന്‍ലാല്‍ എപ്പോഴും പോസറ്റീവ് എനര്‍ജി ആണെന്ന് കമാലിനി പറയുന്നു. മോഹന്‍ലാല്‍ സാര്‍ സെറ്റില്‍ ഒരിക്കലും ഡൗണ്‍‌ ആകില്ല- - കമാലിനി പറയുന്നു. മമ്മൂട്ടി ഉള്ള സെറ്റാണെങ്കില്‍ ശാന്തമായ ഒരു അന്തരീക്ഷമായിരിക്കും. രണ്ടുപേരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഇരുവരും അദ്ഭുതപ്പെടുത്ത അഭിനേതാക്കളാണ് - - കമാലിനി പറയുന്നു.