ഇതിന് മറുപടിയുമായി സംവിധായകന്‍ തന്നെ രംഗത്ത് എത്തിയത്. ചിത്രത്തിന്‍റെ ഡിവിഡി ഇറങ്ങുക ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയ രംഗങ്ങളോടെ ആയിരിക്കുമെന്നാണ് സംവിധായകന്‍ ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറയുന്നത്.

രാജീവ് രവിയുടെ വാക്കുകള്‍ ഇങ്ങനെ, എഡിറ്റ് ചെയ്തപ്പോൾ നാലു മണിക്കൂർ നീണ്ടതായിരുന്നു ഈ സിനിമ. പിന്നീടു കുറച്ചതാണ്. രണ്ടര മണിക്കൂറെ സിനിമയുടെ സമയം പാടുള്ളു എന്നു തീരുമാനിച്ചത് ആരാണെന്നറിയില്ല. ചിലപ്പോൾ അതിലും കൂടൂതൽ സമയം വേണ്ടിവരും. കമ്മട്ടിപ്പാടം അത്തരമൊരു സിനിമയാണ്. 

കമ്മട്ടിപ്പാടത്തിന്‍റെ ഡിവിഡി നാലു മണിക്കൂറായിരിക്കും. എഡിറ്റ് ചെയ്തപ്പോൾ ഒഴിവാക്കേണ്ടിവന്ന കഥാപാത്രങ്ങൾ, ഉപകഥകൾ, സന്ദർഭങ്ങൾ എന്നിവയെല്ലാം ഇതിൽ കാണാം. വീട്ടിലിരുന്നു സ്വതന്ത്രമായി കാണുന്നവർക്ക് അതെല്ലാം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.