നർമ്മത്തിൽ ചാലിച്ച ക്യാമ്പസ് കഥ പറയുന്ന ചിത്രത്തിൽ വ്യത്യസ്തവും പുതുമയുള്ളതുമായ പാട്ടുകളാണുള്ളത്.
കൊച്ചി: ഇതിഹാസയിലൂടെ ശ്രദ്ധേയനായ എസ് ബിനു സംവിധാനം ചെയ്യുന്ന കാമുകിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സിനിമക്കായി ഗോപി സുന്ദർ മൂന്നു ഗാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തോബാമ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വർഗ്ഗീസാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്.
നർമ്മത്തിൽ ചാലിച്ച ക്യാമ്പസ് കഥ പറയുന്ന ചിത്രത്തിൽ വ്യത്യസ്തവും പുതുമയുള്ളതുമായ പാട്ടുകളാണുള്ളത്. അപർണ ബലമുരളിയും അസ്‌കർ അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.
ഗോപി സുന്ദർ, ശബരീഷ് വർമ്മ, സിജു വിൽസൺ, കൃഷ്ണ ശങ്കർ, സിതാര, കോട്ടയം പ്രദീപ്, ബൈജു, റോണി ഡേവിഡ് രാജ്, കാവ്യ സുരേഷ് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
