Asianet News MalayalamAsianet News Malayalam

കുഞ്ഞിനെ രക്ഷിക്കാനുള്ള ചാട്ടം പിഴച്ചു; കങ്കണക്ക്​ പരിക്ക്​

Kangana injured on the sets of Manikarnika in Jodhpur
Author
First Published Nov 22, 2017, 9:57 PM IST

ഷൂട്ടിങിനിടെ ബോളിവുഡ്​ താരം കങ്കണ റണാവതിന്​ പരിക്ക്​. പുറത്തിറങ്ങാനിരിക്കുന്ന 'മണികർണിക- ദ ക്യൂൻ ഒാഫ്​ ജാൻസി’ എന്ന ചിത്രത്തി​ന്‍റെ ​ചിത്രീകരണത്തിനിടെയാണ് കങ്കണയുടെ കണങ്കാലിന് ​ പരിക്കേറ്റത്​. ജോധപൂർ മെഹറങ്ക കോട്ടയിൽ ചി​ത്രീകരണത്തിനിടെ 40 അടി ഉയരമുള്ള ചുമരിൽ നിന്ന്​ ചാടുന്നതിനിടെയായിരുന്നു അപകടം.

ചിത്രത്തിൽ ദത്തെടുത്ത കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം എന്ന രീതിയിലായിരുന്നു കങ്കണയുടെ ചാട്ടം. ശരിയായ രീതിയിൽ നിലത്തിറങ്ങാൻ കഴിയാതെ വന്ന  താരത്തി​ന്‍റെ കാൽ മടക്കിൽ പരിക്കേൽക്കുകയായിരുന്നു.  ഉടൻ തന്നെ കങ്കണയെ ആശുപത്രിയിൽ എത്തിച്ചു.  കണങ്കാലിൽ ഉളുക്ക്​ സംഭവിച്ചതായി താരത്തെ പരിശോധിച്ച ഡോക്​ടർമാർ പറഞ്ഞു. ഒരാഴ്​ചത്തെ വി​ശ്രമത്തിന്​ നിർദേശവും നൽകിയിട്ടുണ്ട്​.

Kangana injured on the sets of Manikarnika in Jodhpur

കങ്കണ ചിത്രത്തിൽ റാണി ലക്ഷ്​മിഭായി എന്ന കേ​ന്ദ്രകഥാപാത്രത്തെയാണ്​ അവതരിപ്പിക്കുന്നത്​. ചിത്രത്തി​ന്‍റെ ഭൂരിഭാഗം ഷൂട്ടിങും​ ഇതിനകം പുർത്തിയാക്കിയിട്ടുണ്ട്​. അപകടം നിറഞ്ഞ അവസാന സംഘട്ടന രംഗത്തി​ന്‍റെ ചിതീകരണത്തിനിടെയായിരുന്നു അപകടം. കഴിഞ്ഞ ജൂലൈയിൽ കങ്കണക്ക്​ വാൾപയറ്റ്​ രംഗം ചിത്രീകരിക്കുന്നതിനിടെയും പരിക്കേറ്റിരുന്നു. ചിത്രം അടുത്ത ഏപ്രിലിൽ റിലീസ്​ ചെയ്യാനാണ്​ ലക്ഷ്യം.

Kangana injured on the sets of Manikarnika in Jodhpur

Kangana injured on the sets of Manikarnika in Jodhpur

 

Follow Us:
Download App:
  • android
  • ios