നമുക്ക് കൃത്യമായ മാതൃകാ വ്യക്തിത്വങ്ങള്‍ വേണം

ബോളിവുഡ് സുന്ദരി കങ്കണ റണാവത്തിന് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. താരം പ്രധാനമന്ത്രി നരേന്ദ്രോ മോദിയുടെ കടുത്ത ആരാധികയാണ്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് താരം തുറന്ന് പറഞ്ഞത്.

 മോദിയുടെ വിജയം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. ഒരു ചെറുപ്പക്കാരിയ എന്ന നിലയില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് കൃത്യമായ മാതൃകാ വ്യക്തിത്വങ്ങള്‍ വേണം.

സാധാരണ മനുഷ്യന്‍ നേടുന്ന വിജയങ്ങളാണ് എന്നെ പോലെയുള്ളവര്‍ക്ക് പ്രചോദനമാകുന്നത്. ചായ കടക്കാരനായ മോദിയായിരുന്നു നമുക്ക് മുന്നിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം. എനിക്ക് ഇന്ത്യക്കാരി എന്ന് പറയാനാണ് ഇഷ്ടം.

മതത്തിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഞാന്‍ ദേശീയ വാദിയാണെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്്ടമുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ ദേശീയ വാദിയായാല്‍ മതി. കങ്കണ പറഞ്ഞു.