Asianet News MalayalamAsianet News Malayalam

തനിക്കെതിരെ സിനിമാ മേഖല സംഘടിക്കുന്നു, എല്ലാവരേയും തുറന്നുകാട്ടും: കങ്കണ റണാവത്ത്

നാല് ദേശീയ അവാര്‍ഡ് ലഭിച്ച തനിക്ക് എന്ത് നേട്ടമാണ് ഇതില്‍ നിന്നുണ്ടാവകു. 31 ാമത്തെ വയസില്‍ താനൊരു സംവിധായികയായി. പക്ഷപാതിത്വത്തെക്കുറിച്ച് താന്‍ സംസാരിച്ചതില്‍ ഇവര്‍ പേടിക്കുന്നതായും കങ്കണ പറഞ്ഞു.
 

Kangana Ranaut says that Hindi film industry gang up aainst her
Author
Mumbai, First Published Feb 8, 2019, 10:38 PM IST

മുംബൈ: വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്തിനെ. കങ്കണയുടെ ചിത്രം മണികര്‍ണ്ണിക റിലീസ് ചെയ്തതതിന് പിന്നാലെ ചിത്രത്തിന്‍റെ ആദ്യ സംവിധായകനായ കൃഷും നടി മിഷ്തി ചക്രവര്‍ത്തിയും കങ്കണക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചിരുന്നു. വിവാദങ്ങള്‍ അവസാനിക്കാതെ  പിന്തുടരുമ്പോള്‍ കങ്കണ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്.

സ്വജനപക്ഷപാതിത്വം ചൂണ്ടിക്കാണിച്ചതിന് ഹിന്ദി ചലച്ചിത്ര മേഖല തനിക്ക് നേരെ തിരിഞ്ഞെന്നാണ് കങ്കണയുടെ മറുപടി.  മണികര്‍ണ്ണികയുമായി ബന്ധപ്പെട്ട പരിപാടിയില്‍ എന്തുകൊണ്ടാണ് ചിത്രത്തിന്‍റെ പ്രൊമോഷന് താരങ്ങളുടെ പിന്തുണ ലഭിക്കാത്തതെന്ന ചോദ്യം നേരിടുമ്പോഴായിരുന്നു കങ്കണയുടെ മറുപടി. നാല് ദേശീയ അവാര്‍ഡ് ലഭിച്ച തനിക്ക് എന്ത് നേട്ടമാണ് ഇതില്‍ നിന്നുണ്ടാവുക. 31 ാമത്തെ വയസില്‍ താനൊരു സംവിധായികയായി. പക്ഷപാതിത്വത്തെക്കുറിച്ച് താന്‍ സംസാരിച്ചതില്‍ ഇവര്‍ പേടിക്കുന്നതായും കങ്കണ പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പ് കരണ്‍ ജോഹറുമായുള്ള ചാറ്റ് ഷോയില്‍ കരണ്‍ ജോഹറിന് പക്ഷപാതിത്വമുണ്ടെന്ന് കങ്കണ ആരോപിച്ചിരുന്നു. ഇത് പിന്നീട് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു ക്ലാസ്മുറിയിലെ 59 പേരും ഒരാള്‍ക്ക് നേരെ തിരിഞ്ഞതുപോലെ തനിക്കെതിരെ  സിനിമാ മേഖലയിലെ ഒരുകൂട്ടം ആള്‍ക്കാര്‍ തിരിഞ്ഞിരിക്കുകയാണെന്നും അവരില്‍ പലര്‍ക്കും തന്‍റെ മുത്തച്ഛന്‍റെ പ്രായമാണെന്നും കങ്കണ കുറ്റപ്പെടുത്തി. താനെല്ലാവരേയും തുറന്നുകാട്ടുമെന്നും തനിക്കെതിരെ തിരിഞ്ഞ് സ്വയം കുഴപ്പങ്ങള്‍ അവര്‍ ചോദിച്ചുവാങ്ങിയിരിക്കുകയാണെന്നും കങ്കണ പറ‍ഞ്ഞു.

Follow Us:
Download App:
  • android
  • ios