കങ്കണയും കരണ്‍ ജോഹറും തമ്മിലുള്ള വാക് പോരിന് അവസാനമില്ലാത്ത തുടരുകയാണ്. സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. തന്റെ ചിത്രങ്ങളില്‍ കരണ്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

 കരണും രോഹിത് ഷെട്ടിയും വിധികര്‍ത്താക്കളായ ഇന്ത്യ നെക്സ്റ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന സെലിബ്രിറ്റി ചാറ്റ് ഷോയില്‍ അതിഥിയായാണ് കങ്കണ എത്തിയത്. എന്നാല്‍ ചര്‍ച്ചകളില്‍ തുടക്കം മുതല്‍ അവസാനം വരെ സൗഹാര്‍ദ്ദ പരമായി സംസാരിക്കാന്‍ കങ്കണ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഗെയിം സെക്ഷനില്‍ കരണ്‍ തന്റെ അതിഥികള്‍ക്ക് എന്തു നല്‍കും എന്ന ചാദ്യത്തിന് വിഷം വിളമ്പുമെന്ന് കങ്കണ മറുപടി പറഞ്ഞത് വിവാദമായി. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ഐ ഐഎഫ് എ അവാര്‍ഡ് ചടങ്ങിനിടയില്‍ കരണ് ജോഹറും സെയ്ഫ് അലി ഖാനും വരുണ്‍ ധവാവും കുടുംബ മഹിമയെ കുറിച്ച് സംസാരിച്ച് കങ്കണയെ പരോക്ഷമായി കളിയാക്കിയിരുന്നു. അഭിനേതാക്കളുടെ മക്കള്‍ സിനിമയില്‍ എത്തുമെങ്കില്‍ താനിന്ന് ഒരു കൃഷിക്കാരിയായേനെ എ്‌ന് ഇതിനോട് കങ്കണ പ്രതികരിച്ചത്.