വിവാഹത്തെക്കുറിച്ച് ഇതുവരെ സൂചന നല്‍കാത്ത നടിയാണ് കങ്കണ. എന്നാല്‍ ഇപ്പോള്‍ ആരാധകരെയെല്ലാം ഒരു പോലെ ഞെട്ടിച്ച് തന്‍റെ വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ ബോളിവുഡിന്‍റെ ക്യൂന്‍ നല്‍കിയിരിക്കുന്നു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുതുവര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് വിവാഹമാണെന്ന് കങ്കണ പറഞ്ഞത്. തീരുമാനങ്ങള്‍ ചോദിച്ച അവതാരകയോട് താന്‍ വിവാഹം കഴിക്കുമെന്ന് ചിരിച്ചു കൊണ്ടാണ് കങ്കണ മറുപടി നല്‍കിയത്.
എന്നാല്‍ ആരെയാണ് എപ്പോഴാണ് എന്നുള്ള ചോദ്യങ്ങളോട് വളരെ വിദഗ്ദമായി ഒഴിഞ്ഞു മാറി. രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയ കങ്കണ പുതുവര്‍ഷത്തില്‍ എത്തുന്ന രംഗൂണ്‍, സിമ്രാന്‍ എന്നീ ചിത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
