പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കറാച്ചി 81. പാക്കിസ്ഥാനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. ആസിഫലിയെ നായകനാക്കി ഇഡിയറ്റ്‌സ് എന്ന സിനിമയൊരുക്കിയ കെഎസ് ബാവയാണ് കറാച്ചി 81 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

പാക്കിസ്ഥാനു പുറമേ മോസ്‌കോ,രാജസ്ഥാന്‍,കൊച്ചി എന്നിവിടങ്ങളിലും കറാച്ചി 81 ചിത്രീകരിക്കും. വര്‍ണ്ണചിത്രാ ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ ആണ് കറാച്ചി 81 നിര്‍മ്മിക്കുക.