ബാഹുബലിയിലുടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണു പ്രഭാസ്. ഇതോടെ ഈ തെലുങ്ക് താരത്തെ തേടി നിരവധി ഓഫറുകളും എത്തി. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ പ്രഭാസ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കും എന്നും വാര്‍ത്ത ഉണ്ടായിരുന്നു. കരണ്‍ ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 

എന്നാല്‍ കരണ്‍ ഈ പ്രോജക്ട് പേക്ഷിച്ചു എന്നാണു റിപ്പോര്‍ട്ട്. 20 കോടി രൂപയാണു പ്രഭാസ് ഈ ചിത്രത്തിനു പ്രതിഫലമായി ചോദിച്ചത്. പ്രഭാസിന്റെ പ്രതിഫലം കേട്ട് കരണ്‍ ഞെട്ടിപ്പോയി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തെലുങ്കില്‍ ഈ പ്രതിഫലം പ്രഭാസിനു ലഭിക്കും എങ്കിലും ബോളിവുഡില്‍ നിന്ന് ഇതു പ്രതീക്ഷിക്കരുത് എന്നാണു കാരണിന്‍റെ അഭിപ്രായം.

ഇത് സൂചിപ്പിച്ച് ഒരു ട്വീറ്റും കരണ്‍ ഇട്ടു. എന്നാല്‍ ഇതില്‍ നേരിട്ട് പ്രഭാസിനെ വിമര്‍ശിക്കുന്നില്ല. പക്ഷെ ഇത് പ്രഭാസിനെയാണ് ഉദ്ദേശിക്കുന്നത് എന്നാണ് ബോളിവുഡ് വര്‍ത്തമാനം.

ബാഹുബലിക്കു വേണ്ടി 25 കോടി രൂപയാണു താരം പ്രതിഫലമായി വാങ്ങിയത്. പ്രഭാസിന്‍റെ പുതിയ ചിത്രമായ സഹോ ഹിന്ദിയിലും, തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.