കരണ്‍ സിംഗും ബിപാഷ ബസുവും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. യോഗയുടെ പ്രമോഷനും മറ്റുമായി ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഒരു കോണ്ടം ബ്രാന്‍ഡിന്റെ പ്രമോഷന്‍ വീഡിയോയുമായാണ് ഇവര്‍ വന്നിരിക്കുന്നത്.

കരണ്‍ സിംഗ് ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. കോണ്ടം ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശമാണ് വീഡിയോയിലുള്ളത്. വീഡിയോ പോസ്റ്റ് ചെയ്‍തതിന് അടിക്കുറിപ്പായി കരണ്‍ സിംഗ് പറയുന്നു- ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പക്ഷേ ഇപ്പോഴും നമുക്ക് സെക്സും കോണ്ടവും നിരോധിക്കപ്പെട്ട വാക്കുകളാണ്. യഥാര്‍ഥത്തില്‍ അങ്ങനെയല്ല വേണ്ടത്. കൂടുതല്‍ വായിക്കുകയും പഠിക്കുയും ചെയ്യുക, ചെറിയ പ്രതിരോധങ്ങള്‍ സ്വീകരിച്ചാല്‍ പലതിനും പ്രതിവിധിയാകും. ഗര്‍ഭനിരോധനത്തിനായി മാത്രമല്ല കോണ്ടം. എച്ച്ഐവിയടക്കമുള്ള ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കാനുമുള്ളതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഇത് പ്രമോട് ചെയ്യുന്നത്.