ബോളിവുഡിന്റെ സ്വന്തം സുന്ദരിയാണ് കരീന കപൂര്‍. അതുകൊണ്ട് തന്നെ കരീനയ്ക്ക് ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ ഒരു സ്വപ്‌ന സുന്ദരിയെ പോലെ എത്തിയ കരീനയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

 ഒരു ഫാഷന്‍ ഷോയ്ക്ക് വേണ്ടിയാണ് താരം സുന്ദരിയായി എത്തിയത്. ഖത്തറില്‍ സംഘടിപ്പിച്ച ബോളിവുഡ് ഫാഷന്‍ ഷോയില്‍ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വിക്രം ഫഡ്‌നിസിനു വേണ്ടിയാണ് കരീന വധുവിനെ പോലെ എത്തിയത്.