മകനെ വീട്ടിലാക്കി ബോളിവുഡ് നടി കരീന കപൂര്‍ ജിമ്മില്‍ പോകുന്നത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കരീന കപൂര്‍ തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ജിമ്മില്‍ പോകുന്നത് അത് സൈസ് സീറോ ആകാന്‍ വേണ്ടി മാത്രമല്ല. പ്രസവശേഷം സ്ത്രീകള്‍ വണ്ണം വയ്‍ക്കാറുണ്ട്. വണ്ണം കുറയ്‍ക്കണമെന്ന് ആരും എന്നോടു പറഞ്ഞിട്ടില്ല. എന്റെ സന്തോഷത്തിനു വേണ്ടിയാണ് ജിമ്മില്‍ പോകുന്നത്. കുഞ്ഞുണ്ടാകുമ്പോള്‍ സന്തോഷം വേണ്ടെന്നു വയ്‍ക്കേണ്ടതില്ല. നമ്മള്‍ സന്തോഷത്തോടെയിരുന്നാല്‍, ആരോഗ്യമുണ്ടെങ്കില്‍ കുഞ്ഞിനും ആ ഗുണങ്ങള്‍ കിട്ടും- കരീന കപൂര്‍ പറയുന്നു.