കാത്വയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിക്ക് വേണ്ടി ശബ്ദിച്ച നടി കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം

മുംബൈ: കാത്വയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിക്ക് വേണ്ടി ശബ്ദിച്ച നടി കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം. ഒരു മുസ്ലിം മതക്കാരനെ വിവാഹം കഴിക്കുകയും മകനു തൈമൂര്‍ എന്നു ക്രൂരനായ മുസ്ലീം ചക്രവര്‍ത്തിയുടെ പേരിടുകയും ചെയ്ത നിങ്ങള്‍ക്കു സ്വയം ലജ്ജ തോന്നണം എന്നു പറഞ്ഞായിരുന്നു കരീനയുടെ പോസ്റ്റിനു താഴെ ഹര്‍ഷ വര്‍ധന്‍ എന്നയാളുടെ കമന്‍റ്. സമാനമായ രീതിയില്‍ കുറേ കമന്‍റുകള്‍ ബോളിവുഡ് താരത്തിനെതിരെ ഉയരുന്നുണ്ട്.

ഞാന്‍ ഹിന്ദുസ്ഥാന്‍, എനിക്ക് നാണക്കേടാണിത്, ആ കുട്ടിക്ക് നീതി ലഭിക്കണം, 8 വയസുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു, ഒരു ദേവാലയത്തില്‍ നടന്ന കൊലപാതകം ഇങ്ങനെ എഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണു കരീനയും സോഷ്യല്‍ മീഡിയ കാമ്പയിന്‍റെ ഭാഗമായത്. എന്നാല്‍ മുസ്ലീമിനെ വിവാഹം കഴിച്ച നിങ്ങള്‍ക്ക് ഇതു പറയാന്‍ അവകാശമില്ല എന്നായിരുന്നു കരീനയുടെ പോസ്റ്റിനുള്ള ചിലരുടെ പ്രതികരണം.