മുംബൈ: താരസമ്പന്നമായ പതിവ് പിറന്നാള്‍ പാര്‍ട്ടി ഒഴിവാക്കി കരീന കപൂറിന്‍റെ ജന്മദിനാഘോഷം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ജന്‍മദിനാഘോഷത്തില്‍ ക്ഷണിക്കപ്പെട്ടത്. കപൂര്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആര്‍.കെ സ്റ്റുഡിയോ അഗ്നിബാധയില്‍ നശിച്ചതാണ് പിറന്നാള്‍ അഘോഷങ്ങള്‍ ലളിതമാക്കാന്‍ കാരണം. കരീനയുടെ സഹോദരിയും നടിയുമായ കരിസ്മ കപൂറാണ് അഘോഷത്തിന് ചുക്കാന്‍ പിടിച്ചത്.
സ്റ്റുഡിയോ കത്തിനശിച്ചതില്‍ കപൂര്‍ കുടുംബമാകെ ദുഖത്തിലാണെന്ന് സെയ്ഫ് അലി ഖാന്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 16നാണ് കപൂര്‍ കുടുംബത്തിന്‍റെ ചലച്ചിത്ര പാരമ്പത്യത്തിന്‍റെ മുഖമായ ആര്‍കെ ഫിലിംസ് ആന്‍ഡ് സ്റ്റുഡിയോയ്‌ക്ക് തീ പിടിച്ചത്. ബോളിവുഡ് ഇതിഹാസം രാജ് കുമാര്‍ 1948ലാണ് സ്റ്റുഡിയോ സ്ഥാപിച്ചത്. ഒട്ടേറെ ബോളിവുഡ് ഹിറ്റുകള്‍ സാമ്മാനിച്ച ആര്‍കെ സ്റ്റുഡിയോ പുനര്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് രാജ് കുമാറിന്‍റെ മകനും നടനുമായ ഋഷി കപൂര്‍.
