ഇവരോടുളള ചോദ്യങ്ങളും താരങ്ങളുടെ രസകരമായ ഉത്തരങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളിവുഡിലെ രണ്ട് സ്റ്റൈലിഷ് താരങ്ങൾ ഒത്തുചേരുന്ന ഒരു സ്ത്രീപക്ഷ ചിത്രം, അതാണ് കരീന കപൂര്‍, സോനം കപൂര്‍ എന്നിവര്‍ എത്തുന്ന 'വീരെ ദ വെഡ്ഡിങ്' . ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ സജീവമാണ് താരങ്ങള്‍. ചിത്രം റിലീസിനൊരുങ്ങിക്കഴിഞ്ഞു. 

ഇവരോടുളള ചോദ്യങ്ങളും താരങ്ങളുടെ രസകരമായ ഉത്തരങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രത്തിലെ ഏറ്റവും ഇഷ്ടമുളള ഗാനം ഏതെന്ന് ചോദിച്ചപ്പോള്‍ വീരെ ദേ വെഡിങ് എന്ന ടൈറ്റില്‍ ഗാനമാണ് തനിക്കിഷ്ടമെന്ന് സോനം. എന്നാല്‍ തരീഫാന്‍ എന്ന ഗാനമാണ് തന്‍റെ ഇഷ്ടഗാനമെന്നും അതില്‍ താന്‍ ഹോട്ട് ആണെന്നും കരീന പറഞ്ഞു. അടുത്ത ചോദ്യമാണ് ഇവരെ കുഴപ്പിച്ചത്. തരീഫാന്‍ എന്ന ഗാനത്തിലെ ഗ്ലാമറസ് രംഗങ്ങള്‍ കണ്ട ഭര്‍ത്താവ് എന്തു പറഞ്ഞു എന്നതായിരുന്നു ചോദ്യം.

ചോദ്യം കേട്ടപ്പോഴെ കരീന ഒന്ന് പതറി. ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍ എന്തുപറഞ്ഞുവെന്ന് എടുത്ത് ചോദിച്ചപ്പോള്‍ സെയ്ഫ് പറഞ്ഞത് പൊതുസ്ഥലത്ത് പറയാന്‍ പറ്റില്ല എന്നായിരുന്നു കരീനയുടെ മറുപടി. പൊട്ടിച്ചിരി ഉയര്‍ന്നതിന് പിന്നാലെ ആനന്ദ് ആഹൂജ എന്തുപറഞ്ഞുവെന്ന് സോനത്തോടും ചോദ്യം എത്തി. 'യു ലുക്ക് സോ ഹോട്ട് ബേബി ' എന്ന് അദ്ദേഹം പറഞ്ഞുവെന്ന് സോനം തുറന്നുപറഞ്ഞു. ഇതും പ്രേക്ഷകരെ അമ്പരപ്പിച്ചു.

ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്നമാണ് വീരെ ദി വെഡ്ഡിംങ്. നാല് സ്ത്രീകളുടെ സൗഹൃദവും യാത്രകളുമാണ് വീരേ ദി വെഡ്ഡിംഗ് പറയുന്നത്. സോനം കപൂറിന്റെ സഹോദരി റിയയും ഏക്ത കപൂറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.