ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ ശ്രദ്ധേയയായ അഹാന കൃഷ്‍യാണ് ആല്‍ബത്തിലെ നായിക. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ദേഷ്യവും ആക്ഷനും ചേര്‍ത്തതാണ് കരി. കഥകളിയിലെ കരി രൂപവും പ്രാധാന്യത്തോടെ കാണിക്കുന്നു.

ഏഴു മിനിറ്റാണ് കരിയുടെ ദൈര്‍ഘ്യം. മനു മഞ്ജിത്തിന്റെ വരികള്‍ പാടിയിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. പെപ്പര്‍ മീഡിയയാണ് കരി നിര്‍മ്മിച്ചിരിക്കുന്നത്. നിമിഷ് രവി ക്യാമറയും മിഥുന്‍ മുരളി എഡിറ്റിങും നിര്‍വഹിച്ച കരി ആസ്വാദന ഭംഗി ഒട്ടും ചോരാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്.