കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിൽ മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രമാണ് കസബ. സി.ഐ രാജൻ സക്കറിയ എന്ന വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. നിതിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി, നേഹ സക്‌സേന, വരലക്ഷ്മി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടന്‍ ശരത്കുമാറിന്‍റെ മകളാണ് വരലക്ഷ്മി, വരലക്ഷമിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. നേഹ സക്‌സേനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവൻ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. ആന്‍റോ ജോസഫാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.