വിക്രം നായകനായി ഹരി സംവിധാനം ചെയ്യുന്ന സാമി 2 വിന്‍റെ ടീസറിനെ ട്രോളി നടി കസ്തൂരി.
വിക്രം നായകനായി ഹരി സംവിധാനം ചെയ്യുന്ന സാമി 2 വിന്റെ ടീസറിനെ ട്രോളി നടി കസ്തൂരി. ടീസറിന് തമിഴ് പടം 2 എന്ന ചിത്രത്തിന്റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകള് നിരത്തിയാണ് സാമി 2 വിന്റെ ടീസര് ഒരുക്കിയിട്ടുള്ളതുമെന്നും കസ്തൂരി ട്വീറ്റ് ചെയ്തു. ഇത് വിക്രത്തിന്റെ ആരാധകരെ ചൊടിപ്പിക്കുകയും കസ്തൂരിക്കെതിരെ ആരാധകര് രംഗത്തെത്തുകയുമായിരുന്നു. കിളവിയായിട്ടും ഐറ്റം ഡാന്സ് കളിച്ചുനടക്കാന് നാണമില്ലേയെന്ന് ആയിരുന്നു ആരാധകരുടെ ചോദ്യം.
ഇതുകേട്ട കസ്തൂരി ഉടന് തന്നെ മറുപടി കൊടുത്തു. മകളുടെ പ്രായം വരുന്ന നടിമാര്ക്കൊപ്പം അഭിനയിക്കാന് വിക്രത്തിന് പറ്റുമെങ്കില് ഈ പ്രായത്തില് എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്സ് ചെയ്തൂടായെന്നായിരുന്നു കസ്തൂരിയുടെ മറുപടി. തമിഴ് പടം 2 വില് കസ്തൂരി ഒരു ഐറ്റം ഡാന്സ് അവതരിപ്പിക്കുന്നുണ്ട്.

