ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിദ്യാ ബാലൻ നായികയായി സൂപ്പര്‍ഹിറ്റ് ചിത്രം തുമാരി സുലുവിന്റെ റീമേക്കാണ് കാട്രിൻ മൊഴി.

മൊഴി ഒരുക്കി ശ്രദ്ധേയനായ രാധ മോഹൻ ആണ് കാട്രിൻ മൊഴി സംവിധാനം ചെയ്യുന്നത്. വീട്ടമ്മയായ ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് വേണ്ടി ജ്യോതിക തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. കാട്രിൻ മൊഴിയില്‍ വിദ്ധാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്.