ലണ്ടനിലെ വാക്സ് മ്യൂസിയത്തില്‍ ഇനി കട്ടപ്പയും

First Published 14, Mar 2018, 7:14 PM IST
Kattappa to get wax statue in London
Highlights
  • മദാം തുസാഡ്സിലെ മെഴുകു മ്യൂസിയത്തില്‍ കട്ടപ്പയും 
  • നേരത്തേ ബാഹുബലി മ്യൂസിയത്തില്‍ ഇടം നേടിയിരുന്നു

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലിയിലെ കട്ടപ്പയെ ആരും മറക്കാനിടയില്ല. സത്യരാജ് എന്ന അതുല്യ നടന്റെ അഭിനയം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പ ഇനി മദാം തുസാഡ്‌സില്‍  മെഴുകു പ്രതിമ. ആദ്യമായാണ് ഒരു തമിഴ് നടന്റെ മെഴുകു പ്രതിമ മദാം തുസാജ്‌സില്‍ ഇടംനേടുന്നത്.

ബാഹുബലിയിലെ നായകന്‍ പ്രഭാസിന്റെ മെഴുകു പ്രതിമ നിലവില്‍ മദാം തുസാഡ്‌സിലെ വാക്‌സ് മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തില്‍ ഇടംനേടിയ ആദ്യ ദക്ഷിണേന്ത്യന്‍ നടനും പ്രഭാസ് ആണ്. 

മഹാത്മാഗാന്ധി, നരേന്ദ്ര മോദി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി പേരുടെ പ്രതിമ മദാം തുസാഡ്‌സിലുണ്ട്. ഇനി തെന്നിന്ത്യന്‍ താരം സത്യരാജിന്റെ പ്രതിമയും ഇവര്‍ക്കൊപ്പമുണ്ടാകും.

loader