നടി കവിത കൗശികിന്‍റെ ഇന്‍സ്റ്റഗ്രാമിലെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്

നടി കവിത കൗശികിന്‍റെ ഇന്‍സ്റ്റഗ്രാമിലെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്. നിരവധി താരങ്ങള്‍ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും കവിതയ്ക്ക് ഈ ചിത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഒരു ലക്ഷ്യമുണ്ട്.

ഗോവയിലെ കടല്‍ത്തീരത്തു നിന്നുള്ള കവിതയുടെ ബിക്കിനി ചിത്രങ്ങള്‍ക്ക് അവര്‍ നല്‍കിയ ക്യാപ്ഷനാണ് അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത്. 'എല്ലാവര്‍ക്കും ഇതുപോലെ ബിക്കിനി അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആഗ്രഹമുണ്ടാകും, പക്ഷേ ശരീരത്തിലെ ചുളിവുകളും ജന്‍മനാ ഉള്ള പാടുകളുമെല്ലാം പലരേയും ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ടു വലിക്കുന്നു' കവിത തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതി. 

View post on Instagram

'ഭൂരിഭാഗം സ്ത്രീകള്‍ക്കും ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മുഴച്ച് നില്‍ക്കുന്ന കൊഴുപ്പ്, മുറിപ്പാടുകള്‍, ജന്മനായുള്ള പാടുകള്‍, മുതുകിലോ കഴുത്തിലോ ഉള്ള വളവുകള്‍ തുടങ്ങിയവയെല്ലാം സ്വാഭാവികമാണ്. എന്നുവെച്ച് ഇത് സൗന്ദര്യമല്ലാതാകില്ലല്ലോ.. ഇതിനെയെല്ലാം മറികടക്കാന്‍ നമ്മള്‍ ക്രീമുകളും മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളുമെല്ലാം ഉപയോഗിക്കും. പക്ഷേ അതിന്റെ ആവശ്യം ഉണ്ടോ?' എന്ന് കവിത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചോദിക്കുന്നു.

സ്വന്തം ശരീരത്തെ സ്‌നേഹിക്കുകയും അതിനെ സംരക്ഷിക്കുകയുമാണ് വേണ്ടത്. എല്ലാ സ്ത്രീകളും അതീവ സുന്ദരികളാണ്. നിങ്ങളുടെ ശരീരം പുറത്തു കാണിക്കാന്‍ ഒട്ടും നാണിക്കരുതെന്നും കവിത പോസ്റ്റില്‍ പറയുന്നു.