കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഇന്ന് രാവിലെ മുതലാണ് കാവ്യയുടെ പേജ് ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായത്. 

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഫേസ്ബുക്ക് പേജിലും കാവ്യയുടെ പേജിലും രൂക്ഷമായ പ്രതികരണങ്ങളാണ് ആരാധകരും മറ്റും നടത്തിയത്. ഇതിന് പിന്നാലെയാണ് പേജ് അപ്ര്യത്യക്ഷമായത്. രാവിലെ ദിലീപിനെ ജയിലിലേക്ക് എത്തിച്ചപ്പോള്‍ ജയിലിന് പുറത്ത് തടിച്ച്കൂടി ജനം ദിലീപിനെ പരിഹസിച്ച് കൂകി വിളിച്ചിരുന്നു.