കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ചെങ്കിലും ഒരു ചിത്രം കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ദീലിപിന്റെയും കാവ്യയുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിച്ചത്

കൊച്ചി: കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. എന്‍റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞത്. 

ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു. കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ചെങ്കിലും ഒരു ചിത്രം കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ദീലിപിന്റെയും കാവ്യയുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിച്ചത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രത്തില്‍ ദിലീപും കാവ്യയും മാത്രമേയുള്ളു. 

മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപും കേരള സാരിയില്‍ കാവ്യ തിളങ്ങി നില്‍ക്കുന്ന കാവ്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞിട്ടും കാവ്യ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.