മലയാളം കാത്തിരുന്ന താരവിവാഹം ഇന്ന് അല്‍പ സമയത്തിന് മുമ്പാണ് കൊച്ചിയിലെ ആ‍ഡംബര ഹോട്ടലില്‍ വെച്ച് നടന്നത്. വിവാഹത്തിന് മുമ്പ് കാവ്യയോട് പ്രതികരണം ആരാഞ്ഞപ്പോള്‍ വളരെ സന്തോഷമെന്നായിരുന്നു കാവ്യയുടെ പ്രതികരണം. നല്ലൊരു ജീവിതമുണ്ടാകാന്‍ വേണ്ടി എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനകളും എപ്പോഴും തങ്ങള്‍ക്ക് ഉണ്ടാവണമെന്ന് വിവാഹത്തിന് ശേഷം ദിലീപ് പറഞ്ഞു.

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോള്‍ സുഹൃത്തുക്കളുടെയും പിന്തുണയോടെ വിവാഹത്തിന് തയ്യാറആവുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. എല്ലാവരും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു വിവാഹശേഷം പ്രതികരണം ആരാഞ്ഞപ്പോള്‍ കാവ്യ പറഞ്ഞത്. അച്ഛന് വിവാഹത്തിന് താന്‍ സമ്മതം നല്‍കിയെന്ന് മകള്‍ മീനാക്ഷിയും മാധ്യമങ്ങളോട് പറഞ്ഞു.