100 കോടി കടക്കുമോ 'കൊച്ചുണ്ണി'?; 25 ദിവസങ്ങള്‍ കൊണ്ട് നേടിയത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 3, Nov 2018, 5:11 PM IST
kayamkulam kochunni 25 days collection
Highlights

ആദ്യ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന സമ്മിശ്രാഭിപ്രായങ്ങളെ മറികടന്നാണ് ചിത്രം തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ചത്. ്‌സ്‌ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും യുഎസ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ കൊച്ചുണ്ണി എത്തിയിരുന്നു.

നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി റിലീസായി മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും തീയേറ്ററുകളില്‍ തുടരുന്നുണ്ട്. നഗരകേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ഇപ്പോഴും തിരക്കുണ്ട്. ഈ വാരാന്ത്യത്തില്‍ തിരുവനന്തപുരം, കൊച്ചി അടക്കമുള്ള പ്രധാനപ്പെട്ട പല സെന്ററുകളിലും ഹൗസ്ഫുള്‍ ആകാവുന്ന പ്രദര്‍ശനങ്ങളുണ്ട്. ചിത്രത്തിന്റെ 25 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

25 ദിവസങ്ങള്‍ കൊണ്ട് ചിത്രം നേടിയത് 70 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ചിത്രത്തിന് റിപ്പീറ്റഡ് ഓഡിയന്‍സിനെ ലഭിക്കുന്നുവെന്ന സൂചനയോടെയാണ് 25-ാം ദിന പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. മലയാളക്കര തീരുമാനിച്ചു, ഈ ചിത്രം ഒരു തവണയെങ്കിലും കണ്ടിരിക്കും, എന്നാണ് പോസ്റ്ററിലെ പരസ്യവാചകം.

തിരുവനന്തപുരത്ത് ശനിയാഴ്ചത്തെ 'കൊച്ചുണ്ണി'യുടെ ബുക്കിംഗ് വിവരം (ബുക്ക് മൈ ഷോ)

ആദ്യ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന സമ്മിശ്രാഭിപ്രായങ്ങളെ മറികടന്നാണ് ചിത്രം തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ചത്. ്‌സ്‌ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും യുഎസ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ കൊച്ചുണ്ണി എത്തിയിരുന്നു. യുഎസില്‍ 12 ലൊക്കേഷനുകളിലും ന്യൂസിലന്‍ഡില്‍ നാലിടങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ നേടിയത് 52.97 ലക്ഷം രൂപയും ന്യൂസിലന്‍ഡില്‍ നിന്ന് നാല് ദിനങ്ങളില്‍ 10.18 ലക്ഷവുമാണ് ചിത്രം നേടിയത്. 

റോഷന്‍ ആന്‍ഡ്യൂസ് ചിത്രത്തിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമിന്റെതാണ്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. ബാഹുബലിക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് ശബ്ദം ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. 

loader