സ്‌ക്രീന്‍ ടൈം ദീര്‍ഘിപ്പിച്ച അതിഥിവേഷമാണ് (Extended Cameo) മോഹന്‍ലാലിന്റേത്. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

പ്രേക്ഷകപ്രതീക്ഷയുള്ള റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. റിലീസിന് മൂന്ന് ദിനങ്ങള്‍ ശേഷിക്കെയാണ് (11നാണ് റിലീസ്) ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ അടക്കമുള്ള പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലെല്ലാം കൊച്ചുണ്ണിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 10 സ്‌ക്രീനുകളില്‍ 76 പ്രദര്‍ശനങ്ങളാണ് റിലീസ് ദിനത്തില്‍ മാത്രം.

റോഷന്‍ ആന്‍ഡ്രൂസിന് വേണ്ടി ബോബി-സഞ്ജയ് എഴുതുന്ന ഏഴാമത്തെ തിരക്കഥയാണ് കായംകുളം കൊച്ചുണ്ണിയുടേത്. ടൈറ്റില്‍ റോളില്‍ നിവിന്‍ പോളി എത്തുമ്പോള്‍ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ സ്‌ക്രീനില്‍ എത്തുക. സ്‌ക്രീന്‍ ടൈം ദീര്‍ഘിപ്പിച്ച അതിഥിവേഷമാണ് (Extended Cameo) മോഹന്‍ലാലിന്റേത്. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി. 

Scroll to load tweet…

ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്‌ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിനും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, പ്രിയ തിമ്മേഷ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.