ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. 

 ഈ വാര്‍ത്തയോട് പ്രതികരിച്ച് നിവിന്‍ പോളി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തികൊണ്ട് സംവിധായകന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 

 കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ ഈ സിനിമയില്‍ വേഷമിടുക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് വിവരിച്ചത്. മലയാള സിനിമയില്‍ ലാലേട്ടന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹം എത്തുന്നതെന്ന് നിവിന്‍ പറഞ്ഞിരുന്നു.
 ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.