വിജയ് സേതുപതിയുടെ പുതിയ സിനിമയില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു. പന്നീര്‍ശെല്‍വം സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്.

അതേസമയം അല്ലു അര്‍ജ്ജുന്റെ പുതിയ സിനിമയിലും കീര്‍ത്തി സുരേഷ് നായികയായി അഭിനയിക്കുന്നുണ്ട്.അല്ലു അര്‍ജ്ജുന്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. ലിംഗുസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍ നായകനാകുന്ന ഭൈരവിലും കീര്‍ത്തി സുരേഷ് ആണ് നായിക. ഭരതന്‍ ആണ് ഭൈരവ് സംവിധാനം ചെയ്യുന്നത്.